Skip to main content

ഓണാഘോഷം: കലാകാരന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

 

വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍/കലാസംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 15നു വൈകുന്നേരം അഞ്ചിനു മുന്‍പ് ജനറല്‍ കണ്‍വീനര്‍, ഓണാഘോഷം 2018, ടൂറിസം ഡയറക്ടറേറ്റ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, 695033 (ഫോണ്‍: 0471 2560426) എന്ന വിലാസത്തില്‍ ലഭിക്കണം.

പി.എന്‍.എക്‌സ്.2680/18

date