Skip to main content

നിഫാം: ഗസ്റ്റ് ഹൗസ് ശിലാസ്ഥാപനം ഇന്ന് (ജൂണ്‍ 30)

 

 

കൊച്ചി: ഫിഷറീസ് വകുപ്പിന്റെ  സംസ്ഥാനതല പരിശീലന കേന്ദ്രമായ നാഷണല്‍  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ് (നിഫാം) ലെ ഗസ്റ്റ് ഹൗസ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനവും ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണവും  ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ നിഫാമില്‍ ഇന്ന് (ജൂണ്‍ 30 ) ഉച്ചയ്ക്ക് 2.30 ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അധ്യക്ഷത വഹിക്കും. കെ വി തോമസ് എംപി മുഖ്യാതിഥിയാകും. ഫിഷറീസ് ഡയറക്ടര്‍ എസ് വെങ്കിടേ സപതി,  തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍

ഡോ.കെ.അമ്പാടി , കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രത്‌നമ്മ സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീബ ജോസ് , കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ജി വേണുഗോപാല്‍ ,  ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭദ്രാദേവി, ഗ്രാമപഞ്ചായത്തംഗങ്ങളായ എം അനില്‍കുമാര്‍, കെ ഹരിദാസ്, വി കെ ഷാനവാസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സി ആര്‍ സത്യവതി, സാഫ് എക്‌സിക്യൂട്ടിവ് എന്‍ എസ് ശ്രീലു, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എ രമാദേവി, ദിനേശ് ചെറുവാട്ട്, ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് എന്നിവര്‍ പങ്കെടുക്കും .

date