Skip to main content

ഔദ്യോഗിക ഭാഷായോഗം: അഞ്ചാംതീയതിയ്ക്കകം  റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം

    വകുപ്പുമേധാവികള്‍ ഔദ്യോഗിക ഭാഷയെ സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോമാസവും അഞ്ചാംതീയതിയ്ക്കകം നല്‍കണമെന്ന് കളക്ടറ്റേറ്റില്‍ നടന്ന ജില്ലാതല ഔദ്യേഗിക ഭാഷായോഗത്തില്‍ എ.ഡി.എം സി. ലതിക അറിയിച്ചു. റിപ്പോര്‍ട്ടു തരാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സെക്രട്ടറിയേറ്റില്‍ അറിയിക്കും. എല്ലാ വകുപ്പുകളും ഫയലുകള്‍ നൂറുശതമാനം മലയാളത്തിലാക്കണം. ഉദ്യോഗസ്ഥര്‍ക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം നല്‍കും. പരിശീലനത്തിന് വരുന്ന ഉദ്യോഗസ്ഥരുടെ വിവരം രണ്ടു ദിവസത്തിനകം ഓഫീസ് മേധാവികള്‍ കളക്ടറേറ്റില്‍ നല്‍കണമെന്നും എ.ഡി.എം അറിയിച്ചു. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 
 

date