Skip to main content

അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ  പാസ്സിംഗ് ഔട്ട് പരേഡ് ജൂലൈ രണ്ടിന്

    പുതിയ ബാച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡ് ജൂലൈ 2 രാവിലെ എട്ടിന് രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ നടക്കും. ഗതാഗത വകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും. 2018 ഏപ്രില്‍ 2 ന് രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ ആരംഭിച്ച പരിശീലനം മൂന്ന്മാസം കൊണ്ടാണ് പൂര്‍ത്തിയായത്. പിസ്റ്റള്‍ ഷൂട്ടിങ്, നീന്തല്‍, മറ്റ് കായിക പരിശീലനങ്ങളുള്‍പ്പെടുത്തിയ ഔട്ട്‌ഡോര്‍ ക്ലാസ്സുകളും ഉണ്ടായിരുന്നു. 32 പേരടങ്ങുന്ന ബാച്ചാണ് പുറത്തിറങ്ങുന്നത്. 41 പേരടങ്ങുന്ന അടുത്ത ബാച്ചിന്റെ പരിശീലനം ജൂലൈ 3 ന് നടക്കും. ഇതോടെ വകുപ്പിലെ മുഴുവന്‍ അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരുടെയും പോലീസ് പരിശീലനം പൂര്‍ത്തിയാകും. കേരള സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായി പുതിയതായി വകുപ്പിലേക്ക് വരുന്ന 190 അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കാലതാമസം കൂടാതെ പോലീസ് ട്രെയിനിംഗ് നല്‍കി റോഡ് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുമെന്ന് തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. 
 

date