Skip to main content

ഫോര്‍മാലിന്റെ അംശം ഭക്ഷ്യസുരക്ഷാവകുപ്പ്  ചെമ്മീന്‍ നശിപ്പിച്ചു

    ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന കര്‍ശനമാക്കി.മീനില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട മത്സ്യമാര്‍ക്കറ്റില്‍ 10 കിലോ ചെമ്മീന്‍ നശിപ്പിച്ചു. ജില്ലാ ഫുഡ്‌സേഫ്റ്റി സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് പരിശോധന. ചാവക്കാട്, ബ്ലാങ്ങാട്, പാലപ്പെട്ടി, മുനയ്ക്കകടവ്, വാടാനപ്പിള്ളി, എടമുട്ടം, ഇരിങ്ങാലക്കുട, ചാലക്കുടി മത്സ്യമാര്‍ക്കറ്റുകളിലാണ് പരിശോധന നടന്നത്. മത്സ്യങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് നിര്‍മ്മാണ യൂണിറ്റുകളിലും പരിശോധന നടത്തി. വിവിധ ഐസ് ഫാക്ടറികളില്‍ നിന്നും ഐസിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ലൈസന്‍സില്ലാത്ത ഐസ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും. ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ ജി.ജയശ്രീ, ഫുഡ് സേഫ്റ്റിഓഫീസര്‍മാരായ പി.യു ഉദയശങ്കര്‍, വി.കെ. പ്രദീപ്കുമാര്‍, കെ.കെ. അനിലന്‍, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

date