Skip to main content

മെഗാ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

    ജില്ലയില്‍ തൃശൂര്‍ റവന്യൂ ഡിവിഷന്‍ പരിധിയില്‍ താമസിക്കുന്ന അറുപതിനും അതിനുമുകളിലും പ്രായമുളളവരുടെ ആരോഗ്യ സംരക്ഷണത്തിനായി റവന്യൂ-സാമൂഹ്യനീതി വകുപ്പുകള്‍ സംയുക്തമായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ഇന്ന് (ജൂണ്‍ 30) തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും. രാവിലെ 9.45 ന് വ്യവസായ- കായിക- യുവജനകാര്യ വകുപ്പുമന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യപ്രഭാഷണം നടത്തും. സബ് കളക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ ടി.വി അനുപമ വിശിഷ്ടാതിഥിയാകും. ജില്ലാ സാമൂഹ്യനീതിവകുപ്പ് ഓഫീസര്‍ എസ്. സുലക്ഷണ സ്വാഗതവും സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം പി.പി.ബാലന്‍ നന്ദിയും പറയും.  രാവിലെ 9.30 മുതല്‍ 2.30 വരെ ക്യാമ്പ്. നേത്രരോഗം, ദന്തരോഗം, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലാണ് പരിശോധന. ഇതോടനുബന്ധിച്ച് സൗജന്യ മരുന്നു വിതരണവും നടക്കും. ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ, മറ്റ് തുടര്‍ ചികിത്സയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ക്യാമ്പില്‍ മുപ്പതിലധികം വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും. 

date