Skip to main content

ഭവന വായ്പാ പദ്ധതികളുടെ വിതരണ ഉദ്ഘാടനം ഇന്ന്

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പുതുതായി ആരംഭിച്ച ഭവന വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും മദ്രസ്സ അധ്യാപകര്‍ക്ക് നല്‍കി വരുന്ന ഭവന വായ്പയുടെ വിതരണോദ്ഘാടനവും ഇന്ന് (നവംബര്‍ 10ന്) രാവിലെ 10ന് തദ്ദേശ സ്വയംഭരണ - ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വ്വഹിക്കും.  വളാഞ്ചേരി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍  എം.എല്‍.എ അധ്യക്ഷത വഹിക്കും.  
കെ.എസ്.എം.ഡി.എഫ്.സി  ചെയര്‍മാന്‍ എ.പി. അബ്ദുല്‍ വഹാബ്, വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന എം, നഗരസഭ പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date