Skip to main content

വായിച്ചു വളരുക ജില്ലാതല ക്വിസ് മത്സരം നാളെ

 

             വായനാദിന-മാസാചരണത്തിന്റെ ഭാഗമായി പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  വായിച്ചു വളരുക ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. ജൂലൈ 7 ന് രാവിലെ 10 ന് കാക്കവയല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രധാനാദ്ധ്യാപകരുടെ സാക്ഷ്യപത്രവുമായി ഹാജരാകണം. ഒരു സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഫോണ്‍ 9447887847.
 

date