Skip to main content

വായനപക്ഷാചരണവും സമാപനവും കെ.വി.ദാസ് അനുസ്മരണവും ഏഴിന്

ആലപ്പുഴ: വായനപക്ഷാചരണസമാപനവും കെ.വി.ദാസ് അനുസ്മരണവും ചേർത്തല  ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഏഴിന് പുത്തനമ്പലം ശ്രീകേശവഗുരു ഗ്രന്ഥശാല ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. വിദ്വാൻ കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. കെ.ജയലാൽ, എസ്.വി.ബാബു തുടങ്ങിയവർ പ്രസംഗിക്കും.

  (പി.എൻ.എ. 1565/2018)

 

date