Skip to main content

കളള് വ്യവസായ തൊഴിലാളി ബോര്‍ഡ് : ആനുകൂല്യ വിതരണോദ്ഘാടനം ഒമ്പതിന്

 

    കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ വിവിധ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം ജൂലൈ ഒമ്പത് രാവിലെ 11 ന്  ബോര്‍ഡ് ചെയര്‍മാന്‍ കെ.എം. സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഡയറക്ടര്‍ എം.പി. തങ്കച്ചന്‍ അധ്യക്ഷനാവും. പെന്‍ഷന്‍ കൈപ്പറ്റവേ മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കായി കുടുംബ പെന്‍ഷന്‍, ജോലിയിലിരിക്കെ മരണപ്പെടുന്ന തൊഴിലാളികളുടെ അവകാശികള്‍ക്കുളള സാന്ത്വന പെന്‍ഷന്‍, തൊഴിലാളികളുടെ മക്കള്‍ക്കുളള സ്കോളര്‍ഷിപ്പ്, ലാപ്ടോപ് വിതരണം എന്നിവയാണ് നടക്കുക. 

date