Skip to main content

ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

ആലപ്പുഴ: സംസ്ഥാന ഫിഷറീഷ് വകുപ്പും, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തും, തെക്കേക്കര ഗ്രാമ പഞ്ചായത്തും  സംയുക്തമായി തെക്കേക്കര പഞ്ചായത്തിലെ 6-ാം വാർഡായ തടത്തിലാലിലെ സ്വകാര്യ വ്യക്തിയുടെ രണ്ടേക്കർ വരുന്ന കുളത്തിൽ  നടത്തി വന്ന ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് മഹോത്സവം നടത്തി. ശുദ്ധജല മത്സ്യകൃഷി  പദ്ധതി എന്നു നാമകരണം ചെയ്ത മത്സ്യകൃഷി  2017 ഒക്ടോബർ 10ന് മാവേലിക്കര എംഎൽഎ ആർ. രാജേഷ് മതസ്യകുഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ച് പദ്ധിതക്ക് തുടക്കം കുറിച്ചു. വിളവെടുപ്പ് മഹോത്സവം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ ലക്ഷ്മണൻ, വൈസ്പ്രസിഡന്റ് ടി വിശ്വനാഥൻ, ഫിഷറീസ് കോർഡിനേറ്റർ ജോസ് കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു. 

പി.എൻ.എ. (1598/2018)

date