Skip to main content

വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡ്

 

    വിമുക്ത ഭടന്‍മാരുടെ മക്കളില്‍ 2017 ലെ സ്റ്റേറ്റ്/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ്/എ.1 നേടിയ കുട്ടികള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് കാഷ് അവാര്‍ഡ് നല്‍കുന്നു.  അര്‍ഹതയുളളവര്‍ ഡിസ്ചാര്‍ജ് ബുക്കിന്‍റേയും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്‍റേയും വിമുക്തഭടന്‍റെ/വിധവയുടെ എസ്.ബി.ഐ ബാങ്കിലെ സേവിങ്സ് അക്കൗണ്ട് പാസ് ബൂക്കിന്‍റെയും (ഐ.എഫ്.എസ്.സി കോഡ് സഹിതം) കുട്ടിയുടെ പത്ത്-പന്ത്രണ്ട് ക്ലാസ് മാര്‍ക്ക് ലിസ്റ്റിന്‍റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 10 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

date