Skip to main content

അരീക്കുഴി-കോമൻകുളങ്ങര റോഡ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: വെൺമണി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട അരീക്കുഴ-കോമൻകുളങ്ങര റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി .സുധാകരൻ നിർവഹിച്ചു. സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജി. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗം ജെബിൻ പി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ലജുകുമാർ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2016-17 വർഷത്തെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് അരീക്കുഴി-കോമൻകുളങ്ങറ റോഡ്. 

പി.എൻ.എ. (1599/2018)

date