Skip to main content

വൈവിദ്ധ്യം 2018 ഉം ട്രൈബല്‍ ഫെസ്റ്റും   : മലമ്പുഴയില്‍ ജൂലൈ 10 ന്

 

    കുടുംബശ്രീ  ജില്ലാ മിഷന്‍റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ മികവു പ്രകടിപ്പിച്ചവരെ ആദരിക്കുന്നതിന്  'വൈവിദ്ധ്യം 2018' പരിപാടിയും പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ആദിവാസി മേഖലയിലെ പരമ്പരാഗത പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തിന് ഗോത്ര മേള 'തുടി 2018' ഉം നടത്തും.  ജൂലൈ 10 ന് മലമ്പുഴ ഗ്രാമ പഞ്ചായത്ത് ഹാളില്‍  'വൈവിദ്ധ്യം 2018' പരിപാടിയുടെ ഉദ്ഘാടനം  ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍  വി.എസ് അച്ചുതാനന്ദന്‍ നിര്‍വഹിക്കും. 'തുടി 2018' കലാ മേളയുടെ ഉദ്ഘാടനം   കെ.വി.വിജയദാസ്  എം.എല്‍.എ യും പ്രദര്‍ശന  വിപണന മേളയുടെ ഉദ്ഘാടനം   ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ ടി.കെ നാരായണദാസും നിര്‍വഹിക്കും. ഗോത്ര മേളയുടെ ഭാഗമായി ആദിവാസി മേഖലയിലെ പാരമ്പര്യ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉള്‍പ്പെട്ട 'ഭക്ഷ്യമേള', കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഗോത്രകലാരൂപങ്ങളുടെ അവതരണം എന്നിവയുമുണ്ടാവും.  ജില്ലയിലെ അട്ടപ്പാടി ഉള്‍പ്പെടെയുളള മേഖലകളില്‍ നിന്നുളള 15 ഓളം സംഘങ്ങള്‍ ഗോത്ര മേളയില്‍ പങ്കെടുക്കും.

date