Skip to main content

ക്ഷീരകര്‍ഷക പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ പരിശീലനം നടത്തും.  ഡയറി ഫാം ആസൂത്രണം,  ലാഭകരമായ നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍  ജൂലായ് 16  മുതല്‍ 21 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ 16  ന് രാവിലെ 10 മണിക്ക് മുമ്പായി, ബാങ്ക് പാസ്സ് ബുക്ക്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പും 15 രൂപ രജിസ്‌ട്രേഷന്‍ ഫീസുംപരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ : 0495 2414579.  
 

date