Skip to main content

ഐ.ടി.ഐ കൗണ്‍സിലിംഗ്

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ വിവിധ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച സംവരണമില്ലാത്തവര്‍, ഈഴവ,തിയ്യ, പിന്നാക്ക ഹിന്ദു, മുസ്ലീം വിഭാഗത്തില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 255 ഉം അതിനുമുകളിലും, എട്ടിക ജാതി വിഭാഗത്തില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 250 ഉം അതിനുമുകളിലും, ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 235 ഉം അതിനുമുകളിലും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 210 ഉം അതിനുമുകളിലും, ജവാന്‍ വിഭാഗത്തില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 200 ഉം അതിനുമുകളിലും വരെയുളള അപേക്ഷകര്‍ക്ക് നാളെ (ജൂലൈ 13 ന്) കൗണ്‍സിലിംഗ് നടത്തും. അപേക്ഷകര്‍ ഓണ്‍ലൈന്‍ പ്രിന്റ് ഔട്ട്, യോഗ്യതയും സംവരണാനുകൂല്യവും തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പ കര്‍പ്പുകളും ആധാര്‍ കാര്‍ഡ് കോപ്പി, 2 കോപ്പി പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ടി.സി, ഫീസ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് സഹിതം രാവിലെ എട്ട് മണിക്ക് ഹാജരാവണം.
 

date