Skip to main content

കൗണ്‍സിലിംഗ് 17ന് ആരംഭിക്കും

 

പള്ളിക്കത്തോട് ഗവ. ഐടിഐയില്‍ എന്‍സിവിറ്റി മെട്രിക് ട്രേഡിലേക്കുളള കൗണ്‍സിലിംഗ് നടപടികള്‍ ജൂലൈ 17ന് ആരംഭിക്കും. വികലാംഗര്‍, അനാഥാലയത്തിലെ അന്തേവാസികള്‍, പ്രസിഡന്റിന്റെ ബാഡ്ജ് ലഭിച്ചിട്ടുളള സ്‌കൗട്ടുകള്‍, പെണ്‍കുട്ടികള്‍ എന്നീ അപേക്ഷകര്‍ മുഴുവനും ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ പഠിച്ചവരില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 185 ന് മുകളിലുളളവരും ജൂലൈ 17 രാവിലെ എട്ട് മുതല്‍ 10 വരെ നടക്കുന്ന കൗണ്‍സിലിംഗിന് ഹാജരാകണം. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത ഇന്‍ഡക്‌സ് മാര്‍ക്ക് 220ന് മുകളിലുളള അപേക്ഷകര്‍ അന്നേ ദിവസം രാവിലെ 10നും 190ന് മുകളിലുളള അപേക്ഷകര്‍ ജൂലൈ 18 രാവിലെ ഒന്‍പതനും ഹാജരാകണം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഫീസ് അടച്ച് അന്നുതന്നെ ചേരണം.

                                                     (കെ.ഐ.ഒ.പി.ആര്‍-1408/18)

 

date