Skip to main content

അപ്രന്റിസ് നഴ്‌സ് ഒഴിവ്

    ജനറല്‍ നഴ്‌സിംഗ്,ബി എസ് സി നഴ്‌സിംഗ് പാസ്സായ പട്ടികജാതി യുവതീയുവാക്കളെ കോഴിക്കോട്  ജില്ലയിലെ  ജനറല്‍,ജില്ലാ,താലൂക്ക്  ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപ്രന്റിസ് നഴ്‌സായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ് ടു വിന് സയന്‍സ് ഗ്രൂപ്പെടുത്തവരും ജനറല്‍ നഴ്‌സിംഗ്,ബിഎസ്.സി നഴ്‌സിംഗ് പാസ്സായവരും പട്ടികജാതിവിഭാഗത്തിലുള്ളവരും, കേരള നഴ്‌സിംങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. നിയമനം പരമാവധി രണ്ട് വര്‍ഷത്തേക്ക് മാത്രം. ഇപ്രകാരം അപ്രന്റിസ് നഴ്‌സായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരം നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. കൂടാതെ ഭാവിയില്‍ സര്‍ക്കാര്‍ നിയമനത്തില്‍ പ്രത്യേക അവകാശങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല. നിയമിക്കപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട ആശുപത്രിയില്‍ ഒരു മാസത്തെ പ്രത്യേക പരിശീലനുവും ആശുപത്രി സൂപ്രണ്ട് നല്‍കുന്നതാണ്. ഇവര്‍ ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദ്ദേശാനുസരണം ആശുപത്രിയില്‍ഡേ/നൈറ്റ്ഷിഫ്റ്റ്ഡ്യൂട്ടി ഉള്‍പ്പെടെ ചെയ്യാന്‍ തയ്യാറാകേണ്ടതാണ്. നിയമനം ലഭിക്കുന്നവര്‍ക്ക് 15,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും.    താല്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വയസ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ് സഹിതം ജൂലൈ 31 ന് വൈകീട്ട്  5 മണിക്ക് മുമ്പായി കോഴിക്കോട് സിവില്‍സ്റ്റേഷനിലെ  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.     ഫോണ്‍ - 0495 2370379.

date