Skip to main content

ദീന്‍ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പ്  അപേക്ഷ ക്ഷണിച്ചു

സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയ കുട്ടികളുടെ അഭിരുചിയും ഗവേഷണതാല്‍പര്യവും പരിപോഷിപ്പിക്കുന്നതിനായുളള തപാല്‍  വകുപ്പിന്റെ ദീന്‍ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. ആറ് മുതല്‍ ഒമ്പത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന, സ്‌കൂള്‍ ഫിലാറ്റലി ക്ലബില്‍ അംഗമായിട്ടുളളവരോ, തപാല്‍ വകുപ്പിന്റെ ഫിലാറ്റലി ഡെപോസിറ്റ് അക്കൗണ്ട് ഉടമകള്‍ ആയിട്ടുളളവരോ ആയ അവസാന പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത. 
അപേക്ഷകരില്‍ നിന്നും യോഗ്യരായവരെ ഒന്നാം ഘട്ട ഫിലാറ്റലി പ്രശ്‌നോത്തരിയില്‍ പങ്കെടുപ്പിക്കും, പ്രസ്തുത പ്രശ്‌നോത്തരിയില്‍ പൊതുവിജ്ഞാനം, ചരിത്രം, ശാസ്ത്രം, കായികം, ഭൂമിശാസ്ത്രം, പ്രാദേശികവും ദേശീയവുമായ ഫിലാറ്റലി തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുളള മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളാണുണ്ടാവുക. പ്രശ്‌നോത്തരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ രണ്ടാം ഘട്ടത്തില്‍ ഒരു ഫിലാറ്റലി പ്രൊജക്ട് സമര്‍പ്പിക്കണം. തപാല്‍ കേരള സര്‍ക്കിള്‍തല വിജയികളാവുന്ന 40 വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 500 രൂപ നിരക്കില്‍ പ്രതിവര്‍ഷം 6000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷാഫോറം പോസ്റ്റ് ഓഫീസുകളില്‍ നിന്നും നേരിട്ടോ ുൈരമഹശരൗ.േസലൃമഹമുീേെ@ഴാമശഹ.രീാ എന്ന ഇ.മെയില്‍ വിലാസം വഴിയോ വാങ്ങാം. അപേക്ഷാ ഫോമില്‍ പൂരിപ്പിച്ചിട്ടുളള മാര്‍ക്ക് പഠിക്കുന്ന വിദ്യാലയത്തിലെ പ്രാധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കോഴിക്കോട് ഡിവിഷന്‍, വെസ്റ്റ്ഹില്‍, 673005 എന്ന വിലാസത്തില്‍ 31 ന് എത്തിക്കണം. ഫോണ്‍ : 0495-2384770, വെബ്‌സൈറ്റ് : ംംം.ശിറശമുീേെ.ഴീ്.ശി.

date