Skip to main content

എറണാകുളം അറിയിപ്പുകള്‍1

പൂമീന്‍, കരിമീന്‍ വില്പന

കൊച്ചി: ജല കൃഷി വികസന ഏജന്‍സി കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടക്കൊച്ചി ഗവണ്‍മെന്റ് ഫിഷ് ഫാമില്‍ കൃഷിചെയ്തുവരുന്ന പൂമീന്‍,  കരിമീന്‍ മത്സ്യങ്ങള്‍ എല്ലാ ആഴ്ചയിലും ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 9 മണി വരെ വില്‍പ്പന നടത്തും.

 

ചിത്രരചന, കയ്യെഴുത്ത്, കഥാരചന മത്സരങ്ങള്‍ ജൂലൈ 15 -ന്

 

കൊച്ചി: വേള്‍ഡ് യൂത്ത് സ്‌കില്‍ ഡേ-യുടെ ഭാഗമായി ഇടപ്പള്ളി ഹൈസ്‌കൂളില്‍ സംസ്ഥാന ഗവണ്മെന്റ് സംരംഭമായ അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്)-ന്റെ നേതൃത്വത്തില്‍ ചിത്രരചന, കയ്യെഴുത്ത്, കഥാരചന മത്സരങ്ങള്‍ ജൂലൈ 15-നു (ഞായറാഴ്ച) സംഘടിപ്പിക്കുന്നു. 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വിവിധ വിഭാഗങ്ങളായിലായാണു മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ള കുട്ടികള്‍ രാവിലെ 9-നും 10നും ഇടയില്‍ ഇടപ്പള്ളി ഹൈസ്‌കൂളില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. 

 

ഐടിഐ: കൗണ്‍സലിംഗ് ജൂലൈ 16-ന്

 

കൊച്ചി: ആരക്കുഴ ഗവ ഐടിഐയില്‍ 2018-19 വര്‍ഷത്തെ മെട്രിക് ട്രേഡിലേയ്ക്കുള്ള കൗണ്‍സലിംഗ് ജൂലൈ 16 രാവിലെ ഒമ്പത് മുതല്‍ ഐടിഐയില്‍ നടത്തും. ഇന്‍ഡക്‌സ് മാര്‍ക്ക് 190-ന് മുകളിലുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  രക്ഷാകര്‍ത്താവിനൊപ്പം ഹാജരാവണം. ഫോണ്‍ 0485 2254442

 

ലേലം

കൊച്ചി: ഹൈക്കോടതിയുടെ ടൊയോട്ട കൊറോള ആള്‍ട്ടിസ്  പെട്രോള്‍ കാറുകള്‍ 28 എണ്ണം ജൂലൈ 28 രാവിലെ 11.30-ന് ഹൈക്കോടതി പരിസരത്ത് പരസ്യലേലം നടത്തും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 2562436

 

 

 

 

ഏകദിന പരിശീലന ശില്‍പശാല സംഘടിപ്പിച്ചു

 

കൊച്ചി:  ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗണ്‍സലര്‍മാര്‍ക്കായി ഏകദിന പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷ\ാണ് പരിപാടി സംഘടിപ്പിച്ചത്.

 

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോക്ടര്‍ എം പി ആന്റണി മുഖ്യപ്രഭാഷണം നടത്തി. സൈക്കോലീഗല്‍ സൈക്കോളജിസ്റ്റും മോട്ടിവേറ്റിങ് ട്രെയ്‌നറുമായ അഡ്വ. സുരേഷ് തോന്നക്കല്‍ ഏകദിന പ്രായോഗിക പരിശീലന ശില്പശാല നയിച്ചു. ചോദ്യോത്തര വേളയില്‍ സ്‌പെഷ്യല്‍ ജൂവനൈല്‍ പോലീസ് യൂണിറ്റിലെ അംഗം മുഹമ്മദ് അഷ്‌റഫ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.എന്‍.സുധീര്‍, ജില്ലാ ശിശുക്ഷേമ സമിതി അംഗം ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഷീല, ഡോ.ബിനു രവി, പബ്ലിക്ക്  പ്രോസിക്യൂട്ടര്‍ അസിസ്റ്റന്റ്  റോയ് കുര്യന്‍, വിദ്യാഭ്യാസവകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ടോണി ജോണ്‍സണ്‍ , ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മേധാവി സൈന കെ.ബി , ലീഗല്‍ അസിസ്റ്റന്റ് കെ.പി. ജെയ്‌നാഥ് രാംജി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 150 ഓളം കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. 

 

മാനേജ്‌മെന്റ് ട്രെയിനി തസ്തിക: എഴുത്തു പരീക്ഷ ജൂലൈ 14-ന്

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡറേഷന്റെ മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ അയച്ച എബിഎ, എംസിഎ, എംകോം എന്നീ യോഗ്യതയുള്ളവര്‍ക്ക് ജൂലൈ 14ന് എഴുത്തുപരീക്ഷ നടത്തും. എല്‍എല്‍ബി, ബിടെക് (ബയോമെഡിക്കല്‍),  ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ എന്നീ മറ്റു വിഭാഗങ്ങള്‍ക്ക് എഴുത്തു പരീക്ഷ ഇല്ല. എന്നാല്‍ ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം.2203507,  2203256, 9446573030

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി:  ഓണത്തോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്ര മൈതാനിയില്‍ സ്റ്റേറ്റ് ഹാന്റ്‌ലൂം എക്‌സ്‌പോ 2018 നടത്തുന്നതിന് 100 ചതുരശ്ര അടി (10*10) വീതമുള്ള 30 സ്റ്റാളുകളും മതിയായ സൗകര്യമുള്ള നടപ്പാതയും നിര്‍മിക്കുന്നതിനും വൈദ്യുതി സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജൂലൈ 19 –ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പ് എറണാകുളം ജില്ലാ വ്യവസായകേന്ദ്രം ഓഫീസില്‍ ലഭിക്കണം. ക്വട്ടേഷനുകള്‍ തുറക്കുന്ന തീയതി ജൂലൈ 19. ഫോണ്‍ 2421461 

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി:  കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ആവശ്യത്തിലേയ്ക്കായി 2013 ജനുവരി ഒന്നിനും അതിനുശേഷവും രജിസ്റ്റര്‍ ചെയ്ത ടാക്‌സി പെര്‍മിറ്റുള്ള കാര്‍ മോഡല്‍ വാഹനം കരാറടിസ്ഥാനത്തില്‍ 11 മാസത്തേയ്ക്ക് ലഭ്യമാക്കുന്നതിനായി വാഹനഉടമകളില്‍ നിന്ന് മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30 ഉച്ചയ്ക്ക് ഒരുമണി. ഫോണ്‍ 2411700

 

ഗസ്റ്റ് അധ്യാപക ഒഴിവ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ഗണിത ശാസ്ത്ര വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ കാര്യാലയത്തിലെ  ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പെട്ടവരും നിശ്ചിതയോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 20ന് രാവിലെ 11 മണിക്ക് അഭിമുഖത്തിനായി  പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ഹാജരാകണം.

date