Skip to main content

സപ്പോര്‍ട്ട് എഞ്ചിനീയര്‍ ഒഴിവ്

 

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിലമ്പൂര്‍, കാസര്‍ഗോഡ് ഓഫീസുകളില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്കും തുടര്‍ന്നു ഒഴിവുവരുന്ന മറ്റ് ജില്ലാ ഓഫീസുകളിലേക്കും സപ്പോര്‍ട്ട് എഞ്ചിനീയറായി കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ബി.ടെക്/എം.സി.എ/എം.എസ്സ്.സി.(കംപ്യൂട്ടര്‍സയന്‍സ്)/ബി.ഇ.(കംപ്യൂട്ടര്‍സയന്‍സ്) എന്നിവയിലേതെങ്കിലും പാസായ പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്രതിമാസം 16500 രൂപ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടുകൂടിയ അപേക്ഷ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണ്ണിമ, T.C.81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന  വിലാസത്തില്‍  ഈ മാസം 20ന്  മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കണം.  അപേക്ഷകള്‍ cybersricdit@gmail.com എന്ന  ഇ-മെയില്‍ വിലാസത്തിലും അയയ്ക്കാം.  അപേക്ഷാ ഫോറം www.cybersri.org എന്ന  വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9895478273.                                                     (പിഎന്‍പി 1899/18)

date