Skip to main content

റോഡ് ഉദ്ഘാടനം ഇന്ന് (13)

 

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച പന്നിക്കുഴി, മുട്ടത്തുകോണം റോഡിന്റെ ഉദ്ഘാടനം ഇന്ന് (13) വൈകിട്ട് 4ന് മുട്ടത്തുകോണം എസ്എന്‍ഡിപി ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ആന്റോ ആന്റണി എംപി നിര്‍വഹിക്കും. വീണാ ജോര്‍ജ്ജ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി മുഖ്യപ്രഭാഷണം നടത്തും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത്, വൈസ് പ്രസിഡന്റ് ജെയിംസ് കെ സാം, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധി കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.                            (പിഎന്‍പി 1902/18)

date