Skip to main content

സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ ഓപ്ഷന്‍ സമര്‍പ്പിക്കാം

    പുതുതായി സ്റ്റേറ്റ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്ത ചാലക്കുടിയിലെ നിര്‍മ്മല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍ ബ്രാഞ്ചുകളിലേക്കും, പെരുമ്പാവൂരിലെ കെ. എം. പി. പോളിടെക്‌നികിലെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍,  കെമിക്കല്‍ ബ്രാഞ്ചുകളിലേക്കുമുളള ഓപ്ഷന് ഇന്ന് (ജൂലൈ 13) കൂടി അപേക്ഷ നല്‍കാം.  ഇതുവരെ അലോട്ട്‌മെന്റ് ഒന്നും ലഭിക്കാത്ത റാങ്ക് ലിസ്റ്റിലുളള അപേക്ഷകര്‍ക്കാണ് അവസരം.  ഏറ്റവും അടുത്ത ഗവ/എയ്ഡഡ് പോളിടെക്‌നിക്കിലാണ് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org
പി.എന്‍.എക്‌സ്.2927/18
 

date