Skip to main content

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുളളവര്‍ക്ക് ലൈബ്രറി മെമ്പര്‍ഷിപ്പ് നല്‍കും

    പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എസ്.ഇ.റ്റി.എസ്. ലെ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവ ളപയോഗിക്കുന്നതിന് സിവില്‍ സര്‍വ്വീസസ് കോച്ചിംഗ്, ബിരുദാനന്തര ബിരുദ പഠനം, എം.ഫില്‍, പി. എച്ച്.ഡി  കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി./എസ്.റ്റി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി അംഗത്വം നല്‍കും.  ആയിരത്തിലധികം  റഫറന്‍സ് പുസ്തകങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലായി ഏഴായിരത്തോളം പുസ്‌കങ്ങളും അനവധി ആനുകാലിക പ്രസിദ്ധീകരണങ്ങളും ലൈബ്രറിയില്‍ ലഭിക്കും.  രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തന സമയം.  അംഗത്വം എടുക്കാന്‍ താല്പര്യമുളളവര്‍ ജാതി, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപന മേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം എന്നിവ സഹിതം ഓണ്‍ലൈനായി അപേക്ഷിക്കണം.  അംഗത്വം സൗജന്യമായിരിക്കും. വിശദവിവരങ്ങള്‍  www.icsets.org  എന്ന വെബ്‌സൈറ്റില്‍.
പി.എന്‍.എക്‌സ്.2929/18
 

date