Skip to main content

ബി.ടെക് പ്രവേശനം: മാര്‍ക്കില്‍ ഇളവ് വരുത്തി

    2018 വര്‍ഷത്തെ എന്‍ജിനീയറിംഗ് (ബി.ടെക്) പ്രവേശനവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് നിവാസികളായ അപേക്ഷകരുടെ പ്ലസ്ടുവിന്റെ കുറഞ്ഞ മാര്‍ക്ക് സംബന്ധിച്ച നിബന്ധനകളില്‍ ഇളവ് വരുത്തി.  ലക്ഷദ്വീപില്‍ സ്ഥിര താമസക്കാരായ അപേക്ഷകര്‍ക്കും (പട്ടികവര്‍ഗ വിഭാഗം) അംഗ പരിമിതര്‍ക്കും പ്ലസ്ടുവിന് നിശ്ചയിച്ചിരുന്ന കുറഞ്ഞ മാര്‍ക്ക് 65 ശതമാനത്തില്‍ നിന്നും 40 ആയും ലക്ഷദ്വീപില്‍ താമസക്കാരായ പൊതു വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിസ്ചയിച്ചിരുന്ന കുറഞ്ഞ മാര്‍ക്ക് 75 ശതമാനത്തില്‍ നിന്നും 45 ആയും കുറച്ചു. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ക്ക് സംവരണം ചെയ്തിട്ടുള്ള എന്‍ജിനീയറിംഗ് കോളേജുകളിലെ സീറ്റുകളിലേക്ക് ഒന്നും, രണ്ടും ഘട്ട അലോട്ട്‌മെന്റുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ഓപ്ഷന്‍  രജിസ്‌ട്രേഷന്‍ ജൂലൈ ആറിന് അവസാനിച്ചതിനാല്‍ ഇളവ് സ്‌പോട്ട് അഡ്മിഷനു മാത്രമേ ലഭിക്കൂ.
പി.എന്‍.എക്‌സ്.2932/18

date