Skip to main content

അസിസ്റ്റന്‍റ് പ്രൊഫസര്‍ ഒഴിവ്: കൂടിക്കാഴ്ച 18 ന്

 

    ശ്രീകൃഷ്ണപുരം എഞ്ചിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്,  കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മാത്തമാറ്റിക്സ് വിഭാഗങ്ങളില്‍ അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.  ബി.ടെക്/ബി.ഇ/എം.ടെക്/എം.ഇ, മാത്തമാറ്റിക്സ് വിഭാഗത്തിന് ബി.എസ്.സി, എം.എസ്.സി എന്നിവയില്‍ ഒന്നാം ക്ലാസും നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്,  വ്യക്തിവിവരം സഹിതം ജൂലൈ 18 ന് രാവിലെ 10 നകം കോളെജില്‍ അഭിമുഖത്തിനെത്തണം.

date