Skip to main content

സിവില്‍ പോലീസ് ഓഫീസര്‍, വുമണ്‍  പോലീസ് കോണ്‍സ്റ്റബിള്‍    പരീക്ഷ 22 ന്

 

     കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ മെയ് 26 ന് നടത്തുവാന്‍ നിശ്ചയിച്ചതും എന്നാല്‍ നിപ്പാ വൈറസ് ബാധ മൂലം മാറ്റിവെച്ചതുമായ പോലീസ് വകുപ്പിലെ സിവില്‍ പോലീസ് ഓഫീസര്‍, വുമണ്‍  പോലീസ് കോണ്‍സ്റ്റബിള്‍   (കാറ്റഗറി നം.653/2017,   657/2017)      തസ്തികയിലേക്കുളള ഒ എം ആര്‍ പരീക്ഷ ജൂലൈ 22 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികളുടെ   രജിസ്റ്റര്‍ നമ്പറിനോ പരീക്ഷാകേന്ദ്രങ്ങള്‍ക്കോ  മാറ്റം ഉണ്ടായിരിക്കില്ല.   
 

date