Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാടിലെ ദേശീയ തൊഴില്‍ സേവന കേന്ദ്രം, പട്ടികജാതി/വര്‍ഗ്ഗക്കാരായ യുവതി യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഒ ലെവല്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് (സോഫ്റ്റ്‌വെയര്‍ ഡി.സി.എ തുല്യം) നടത്തുന്നു. 2017 ജൂലൈ ഒന്നിന് 18 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുളള പന്തണ്ടാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് ചേരാം.  സൗജന്യമായി നടത്തുന്ന കോഴ്‌സിന് പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് ലഭിക്കും. കോഴിക്കോട് ചാത്തമംഗലത്തുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ആണ് കോഴ്‌സു നടത്തുന്നത്. താല്‍പര്യമുളളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, റേഷന്‍കാര്‍ഡ്/വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഹാജരാകണം. ഫോണ്‍ : 0471-2332113, 8304009409, 9495639330. 
 

date