Skip to main content

ഹെല്‍പ്പര്‍ നിയമനം

 

കുന്നുമ്മല്‍ ഐ.ഡി.ഡി.എസ് പ്രോജക്ടിന് കീഴിലുളള നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, കുറ്റ്യാടി, വേളം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് അങ്കണവാടി ഹെല്‍പ്പര്‍ നിയമനത്തിന് അതതു പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ എസ്.എസ്.എല്‍.സി തോറ്റ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 - 46 വയസ്സ് (2018 ജനുവരി 1 കണക്കാക്കി). അപേക്ഷ ഫോം ബന്ധപ്പെട്ട പഞ്ചായത്തിലും ഐ.സി.ഡി.എസ് ഓഫീസിലും ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ആറ്. ഫോണ്‍ : 0496 2597584.
 

date