Skip to main content

താല്‍ക്കാലിക  നിയമനം

കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന 'സഹായികേന്ദ്ര' യിലേക്ക് 3 ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റുകളെ 2018-19 വര്‍ഷത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  പ്ലസ്ടു പാസായതും ഡി.റ്റി.പി, ഡി.സി.എ യോഗ്യതയും മലയാളം ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗില്‍ പരിജ്ഞാനമുള്ളവരുമായ പട്ടികവര്‍ഗ്ഗക്കാരായ യുവതീ യുവാക്കള്‍ക്ക് ജൂലൈ 23 ന്  രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം പങ്കെടുക്കാം.  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12000 രൂപ ഓണറേറിയം നല്‍കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുമായോ താമരശേരി മിനി സിവില്‍ സ്റ്റേഷനിലെ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. യോഗ്യരായ പട്ടികവര്‍ഗ്ഗക്കാര്‍ ഇല്ലാത്ത പക്ഷം മറ്റു വിഭാഗക്കാരുടെ അപേക്ഷകളും പരിഗണിക്കും.  ഫോണ്‍ : ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കോഴിക്കോട്    -04952376364, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കോടഞ്ചേരി    -9496070370, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍,     പേരാമ്പ്ര    -    9747845652.

 

date