Skip to main content

കലോത്സവം: ശില്പശാല 

കലോത്സവത്തിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയനൃത്ത ഇനങ്ങളില്‍ ശരിയായ അവബോധം നല്‍കുന്നതിന് കേരള സംഗീത നാടക അക്കാദമിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ശില്പശാല ആഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍ കൊല്ലം വിമലഹൃദയ സ്‌കൂളില്‍ നടക്കും.  പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ ജൂലൈ 23ന് നകം കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  വിശദ വിവരങ്ങള്‍ 0474-2792957 എന്ന നമ്പരില്‍ ലഭിക്കും. 

(പി.ആര്‍.കെ. നമ്പര്‍ 1618/18)

date