Skip to main content

ജില്ലാതല പരിശീലനം 20ന്

സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കാര്‍ഷിക സ്ഥിതിവിവരകണക്ക് ശേഖരിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക സ്ഥിതിവിവരകണക്ക് ശേഖരണ പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടി ജൂലൈ 20ന്  ചിന്നക്കട കെ.എസ്.എസ്.ഐ.എ  ഹാളില്‍ നടക്കും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്യും. 

വകുപ്പ് ഡയറക്ടര്‍ ജനറല്‍ വി. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഇസഡ്. ഷാജഹാന്‍ അറിയിച്ചു.

(പി.ആര്‍.കെ. നമ്പര്‍ 1609/18)

date