Skip to main content

മത്സ്യത്തൊഴിലാളി ധനസഹായം വര്‍ധിപ്പിച്ചു

 

 മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മത്സ്യത്തൊഴിലാളി/അനുബന്ധതൊഴിലാളികള്‍ക്കായി നടപ്പാക്കി വരുന്ന ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ധനസഹായം അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപയായും വാര്‍ദ്ധക്യകാല പെന്‍ഷന്‍ പ്രതിമാസം 1100 രൂപയും, മത്സ്യത്തൊഴിലാളി/അനുബന്ധതൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് നല്‍കുന്ന ധനസഹായം 10,000 രൂപയായും വര്‍ദ്ധിപ്പിച്ചു. രോഗചികിത്സാ ധനസഹായം 50,000 രൂപയാണ് നല്‍കിവരുന്നത്. പദ്ധതി ആനുകൂല്യങ്ങളുടെ ധനസഹായം ലഭിക്കുന്നതിന് മത്സ്യബോര്‍ഡ് അംഗത്വം നിര്‍ബന്ധമാണ്. മത്സ്യത്തൊഴിലാളി/അനുബന്ധതൊഴിലാളികളുടെ പട്ടിക ക്രമീകരിക്കുന്നതിന്റെ ഭാഗമായി പട്ടികയില്‍ പേരുള്‍പ്പെട്ടിട്ടുള്ളവരില്‍ അംശദായ കുടിശ്ശിക വരുത്തിയവര്‍ക്ക് ജൂലൈ 31ന് മുമ്പ് കുടിശ്ശിക പൂര്‍ണമായി അടച്ച് ക്ഷേമനിധി ആനുകൂല്യം ലഭ്യമാക്കാം.

പി.എന്‍.എക്‌സ്.2980/18

date