Skip to main content

ഹയര്‍സെക്കണ്ടറി തുല്യതാ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷ : വിജ്ഞാപനം പ്രസിദ്ധീകരിച്ചു

 

2017ഒക്‌ടോബറില്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബര്‍ എട്ട്, ഒന്‍പത്, 10 തീയതികളിലായി കേരളത്തിലെ 14 ജില്ലകളിലായി നിശ്ചയിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. ഇംഗ്ലീഷ്, രണ്ടാം ഭാഷ, പാര്‍ട്ട് III വിഷയങ്ങളെല്ലാം ഉള്‍പ്പെടെ പരമാവധി മൂന്ന് വിഷയങ്ങള്‍ ഇംപ്രൂവ് ചെയ്യാം.

 ഒന്നാം വര്‍ഷ തുല്യതാപരീക്ഷയിലെ ഏതെങ്കിലും വിഷയങ്ങള്‍ക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ക്കും  ഇപ്പോള്‍ അപേക്ഷിക്കാം.  2017 ഒക്‌ടോബറില്‍ രണ്ടാം വര്‍ഷ തുല്യതാ പരീക്ഷയെഴുതി പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും വര്‍ഷത്തെ വിഷയങ്ങള്‍ വീണ്ടും എഴുതണം. ഇവ ഒന്നാം വര്‍ഷ വിഷയങ്ങള്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എഴുതണം. ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പേപ്പര്‍ ഒന്നിന് 500 രൂപ. സര്‍ട്ടിഫിക്കറ്റ് ഫീസ് 100 രൂപ. പിഴയില്ലാതെ ഫീസ് അടക്കേണ്ട അവസാന തീയതി ആഗസ്റ്റ് എട്ട്. 20 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെ അടയ്ക്കാം.

സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലും അല്ലാത്തവര്‍ ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലും ഫീസടയ്ക്കണം. നോട്ടിഫിക്കേഷന്റെ പൂര്‍ണരൂപം www.dhsekerala.gov.in ല്‍ ലഭിക്കും.

പി.എന്‍.എക്‌സ്.2982/18

date