Skip to main content

പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

 

കാക്കനാട്: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവ 

യു.സി. കോളേജിന് സമീപം പ്രവര്‍ത്തനമാരംഭിക്കുന്ന പെണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലില്‍ നടപ്പ് അധ്യയനവര്‍ഷം പ്രവേശനം ലഭിക്കുന്നതിന് പ്ലസ് വണ്‍ തലം മുതലുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ/ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥിനികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സ്ഥാപനത്തില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണെങ്കില്‍ അവിടെ  പ്രവേശനം ലഭിച്ചില്ല എന്ന സാക്ഷ്യപത്രവും സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലൈ 25നകം  ജില്ലാ പട്ടികജാതി വികസന ഓഫീസ്സര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷയില്‍ പഠിയ്ക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ മേലൊപ്പ് വെച്ചിരിക്കണം. ഫോണ്‍ : 04842422256 

date