Skip to main content

പിഎസ്‌സി ഇന്റര്‍വ്യൂ ആഗസ്റ്റ് 1, 2, 3 തീയതികളില്‍ 

10.09.2014 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ യുപിഎസ്എ(മലയാളം മീഡിയം)  തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരും 17.12.2016-ല്‍ നടന്ന ഒ.എം.ആര്‍. പരീക്ഷയുടെ അടിസ്ഥാനത്തില്‍ 01.02.2018-ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടതും, സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ യോഗ്യത തെളിയിച്ചവരുമായ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും 2018 ആഗസ്്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റുമായി നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ നിശ്ചിത സ്ഥലത്ത് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. 
        

date