Skip to main content

സൈബര്‍ശ്രീയില്‍ മാറ്റ്‌ലാബ് പരിശീലനം 

 സി-ഡിറ്റ് സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം, എം.സി.എ, എംഎസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ് ) പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 20-26. തിരുവനന്തപുരത്തു നല്‍കുന്ന പരിശീലനത്തിന് പങ്കെടുക്കുവര്‍ക്ക് പ്രതിമാസം 5000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവുംwww.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.     വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരി പകര്‍പ്പും  പൂരിപ്പിച്ച അപേക്ഷയും ഈ മാസം 25നകം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com  എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കാം. ഫോണ്‍: 04712323949
        

date