Skip to main content

സൈബര്‍ശ്രീയില്‍ മാറ്റ്‌ലാബ് പരിശീലനം

സി-ഡിറ്റ് സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ/എം എസ് സി(കമ്പ്യൂട്ടര്‍ സയന്‍സ്) പാസായവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 20 നും  26 നും ഇടയില്‍. തിരുവനന്തപുരത്ത് നല്‍കുന്ന പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org ല്‍ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകര്‍പ്പും  പൂരിപ്പിച്ച അപേക്ഷയും  25ന്  മുമ്പ് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കാം. ഫോണ്‍: 04712323949.

 

date