Skip to main content

പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി  തളാപ്പ് ഗവ.മിക്‌സഡ് യു പി യില്‍

സംസ്ഥാന സര്‍ക്കാര്‍ കായിക-യുവജന കാര്യാലയം മുഖേന നടപ്പിലാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്കായി കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ തളാപ്പ് ഗവ.മിക്‌സഡ് യു പി സ്‌കൂളിനെ തെരഞ്ഞെടുത്തു.
പ്രൈമറിതലം മുതല്‍ കുട്ടികള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനായി അതാത് സ്‌കൂളുകളില്‍ തന്നെ സ്ഥലവും സൗകര്യങ്ങളും ഒരുക്കുന്നതാണ് പദ്ധതി.  ഇതുവഴി കുട്ടികളില്‍ കായിക അഭിരുചി വളര്‍ത്തിയെടുക്കുന്നതിനും ഭാവിയില്‍ ഓരോ കുട്ടിക്കും അനുയോജ്യമായ കായികയിനം തെരഞ്ഞെടുക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും ലക്ഷ്യമിടുന്നു.  കായിക യുവജന കാര്യാലയം  സിഡ്‌കോ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.  പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കായിക യുവജന ഡയറക്ടറോട് അഭ്യര്‍ത്ഥിച്ചു.
 

date