Skip to main content

ഫാം അസിസ്റ്റന്റ്; വാക് ഇന്‍ ഇന്റര്‍വ്യൂ

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഫാം അസിസ്റ്റന്റ്(വെറ്ററിനറി) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 28 ന് രാവിലെ 10 മണിക്ക്.  വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി(അനിമല്‍ ഹസ്ബന്ററി)/തത്തുല്യ യോഗ്യത, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് അനിമല്‍ ഹസ്ബന്ററിയില്‍ കുറഞ്ഞത് ആറ് മാസത്തെ ട്രെയിനിംഗ്/ഡിപ്ലോമ, മൃഗസംരക്ഷണം, കൃത്രിമ ബീജസങ്കലനം എന്നിവയില്‍ അറിവ് എന്നീ യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 04672260632.
 

date