Skip to main content

തെരുവോര കച്ചവടക്കാരുടെ പരിശോധന 

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീ നഗര ഉപജീവന ദൗത്യം പദ്ധതി പ്രകാരം നടത്തിയ തെരുവോര കച്ചവടക്കാരുടെ സര്‍വ്വെയില്‍ കണ്ടെത്തിയ 474 കച്ചവടക്കാരുടെ വിശദ പരിശോധന, ഫോട്ടോ എടുക്കല്‍ ക്യാമ്പ് ജൂലൈ 18, 19, 20 തീയതികളില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജൂബിലി ഹാളില്‍ നടക്കും.  രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പരിശോധന.  ആദ്യത്തെ 150 പേരുടെ പരിശോധന 18 നും രണ്ടാമത്തെ 150 പേരുടെ പരിശോധന 19 നും അവസാനത്തെ 174 പേരുടെ പരിശോധന 20 നും നടത്തും.  ദിവസം തിരിച്ച പട്ടിക കോര്‍പ്പറേഷന്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അവരവരുടെ പരിശോധനാ ദിവസം ആധാര്‍ കാര്‍ഡിന്റെ അസ്സല്‍, ലൈസന്‍സ് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അസ്സല്‍ സഹിതം ക്യാമ്പ് സെന്ററില്‍ ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനികളെ നിയമിക്കുന്നു
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനികളെ നിയമിക്കുന്നു.  ടൂറിസത്തില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്ത് 2 നകം സെക്രട്ടറി, ഡി ടി പി സി, താലൂക്ക് ഓഫീസ് കോംപൗണ്ട്, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.   ഇ മെയിലായി info@dtpckannur.com ലും അപേക്ഷിക്കാം.  ഫോണ്‍: 0497 2706336.

date