Skip to main content

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി വരെയുള്ള (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ) ഏതെങ്കിലും കോഴ്‌സുകളില്‍ ചേര്‍ന്ന തൊഴിലാളികളുടെ മക്കള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നിലവില്‍ നല്‍കികൊണ്ടിരിക്കുന്ന കോഴ്‌സുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുറമേ ഈ അധ്യയന വര്‍ഷം മുതല്‍ ബി.ആര്‍ക്ക്, ഡി.എം.എല്‍.ടി, ഫാം.ഡി, എം.എച്ച്.ആര്‍.എം, ഡി.ഫാം, മാസ്റ്റര്‍ ഡിഗ്രി മുതല്‍ ഇന്‍ ലൈബ്രറി സയന്‍സ്, ഡിപ്ലോമ ഇന്‍ ജേര്‍ണലിസം, പി,ജി,ഡി.സി.എ, ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍, എം.സി.എ, ബി.എസ്.സി, എം.എല്‍.ടി എന്നീ കോഴ്‌സുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
    സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഫോറവും, ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനത്തിലെ സാക്ഷ്യപ്പെടുത്തേണ്ട സര്‍ട്ടിഫിക്കറ്റും കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും peedika.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച  അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ സെപ്തംബര്‍ 30 നകം ലഭിക്കണം. ഫോണ്‍: 04994-255110.

 

date