Skip to main content

അംഗപരിമിത ക്ഷേമ മേഖല: സംഘടനകളുടെ വിശദാംശം ശേഖരിക്കുന്നു 

അംഗപരിമിത ക്ഷേമ മേഖലയില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കു സംഘടനകളുടെ വിശദാംശം ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖേന ശേഖരിക്കുന്നു. ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനകള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ ആവശ്യമായ വിശദാംശം ഈ മാസം 21നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വകുപ്പിന്റെ വെബ്‌സൈറ്റായ www.sjd.kerala.gov.in ലഭ്യമാകും.               

date