Skip to main content

പാലിയേറ്റീവ് കെയര്‍ ട്രെയിനിംഗ്: കൂടിക്കാഴ്ച 20ന് 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ ട്രെയിനിംഗ് സെന്ററില്‍ സ്റ്റാഫ് നഴ്‌സുമാര്‍ക്കുള്ള പാലിയേറ്റീവ് കെയര്‍ ട്രെയിനിംഗ്(ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിംഗ് -ബിസിസിപിഎന്‍)ആരംഭിക്കുന്നു. 
    യോഗ്യത: പ്ലസ് ടു, ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് ആന്റ് കേരള രജിസ്‌ട്രേഷന്‍). കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ആവശ്യമാണ്.താല്‍പര്യമുള്ളവര്‍ ഈ മാസം 20 ന് രാവിലെ 11 ജില്ലാ ആശുപത്രിയില്‍ നടത്തുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകുക. ഫോണ്‍: 8943630409            

date