Skip to main content
ജാഥ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

 

    വയോജന ചൂഷണ വിരുദ്ധ ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജാഥ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഏറ്റവും ആദരവ് അര്‍ഹിക്കുന്ന വിഭാഗമാണ് വയോജനങ്ങള്‍. നിയമപരമായി തന്നെ വയോജനങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ ശക്തമാക്കിയുന്നെും അതിന് പ്രചരണം അത്യാവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. പ്രചരണത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണവും ക്ഷേമവും - 2007 നിയമത്തെ കുറിച്ച് ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച വാഹന വിളംബര ജാഥ മുട്ടില്‍, മീനങ്ങാടി, പനമരം, കമ്പളക്കാട്, കല്‍പ്പറ്റ എന്നീ കേന്ദ്രങ്ങളില്‍ ബോധവത്കരണ പ്രചരണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കി, പനമരം ശിശുവികസന പദ്ധതി ഓഫീസര്‍ കാര്‍ത്തിക, വയോജന സംഘടനാ ഭാരവാഹികളായ എ.പി വാസുദേവന്‍ നായര്‍, സി.കെ.ഉണ്ണികൃഷ്ണന്‍, വി.വാസുദേവന്‍ നമ്പ്യാര്‍, മാത്യു, മൊയ്തു, ഹുസൈന്‍, വസുന്ദരന്‍, ഹോബി രവീന്ദ്രന്‍, സൂരജ്. മഹേഷ്, സിസ്റ്റര്‍. ഷാലറ്റ്, എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

 

date