Skip to main content

മെഡിക്കല്‍ ബോര്‍ഡ് സിറ്റിംഗ്

    കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ജൂലൈ 29ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സിറ്റിംഗ് നടത്തും. നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായവര്‍, മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സിറ്റിംഗ്. കല്‍പ്പറ്റ മണ്ഡലത്തിലെ പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരും  ഇതുവരെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത രോഗികളും അവരുടെ സഹായികളുമാണ് സിറ്റിംഗില്‍ പങ്കെടുക്കേണ്ടത്.  രാവിലെ 9 മുതല്‍ സിറ്റിംഗ് ആരംഭിക്കും.  40 ശതമാനത്തിലധികം വൈകല്യമുള്ളവര്‍ക്ക് പ്രത്യേക തൊഴില്‍ സംവിധാനങ്ങള്‍ പഠിപ്പിക്കുന്നതിന് എന്‍.സി.എസ്.സി യില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ക്യാമ്പില്‍ സൗകര്യമുണ്ടാകും. പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് ത്രീവീല്‍ സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതി, സൈഡ് വീല്‍ നല്‍കുന്ന പദ്ധതി, സഹായ ഉപകരണങ്ങള്‍, വീല്‍ചെയര്‍ എന്നിവക്കുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും.സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍, ദേശീയ തൊഴില്‍ കേന്ദ്രത്തിലെ ജീവനക്കാരും ക്യാമ്പില്‍ പങ്കെടുക്കും.
 

date