Skip to main content

സി.ഇ.ടിയില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്

കോളേജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാന്‍ഡ്രം, തിരുവനന്തപുരം -16 ല്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താത്കാലിക ഒഴിവുകളുണ്ട്. താത്പര്യമുള്ള ഐ.ടി.ഐ (സിവില്‍), വി.എച്ച്.എസ്.സി (സിവില്‍) സമാനയോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ ജൂലൈ 27ന് രാവിലെ 10ന് സിവില്‍ എന്‍ജിനീയറിഗ് വിഭാഗത്തില്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. എഴുത്തുപരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റങ്ക് പട്ടിക പ്രകാരം ആയിരിക്കും നിയമനം. ഫോണ്‍ : 0471 2515560.

പി.എന്‍.എക്‌സ്.2989/18

date