Skip to main content

പേരൂര്‍ക്കട പഞ്ചകര്‍മ്മ ഹോസ്പിറ്റലില്‍ കര്‍ക്കിടക ചികിത്സ

സഹകരണ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ സഹകരണ ഫെഡറേഷന്റെ പേരൂര്‍ക്കടയിലെ ആയൂര്‍ധാര പഞ്ചകര്‍മ്മ ഹോസ്പിറ്റലില്‍ കര്‍ക്കിടക ചികിത്സ ആരംഭിച്ചു. ഉദ്ഘാടനം പഞ്ചകര്‍മ്മ ഹോസ്പിറ്റലില്‍ മാനേജിംഗ് ഡയറക്ടര്‍ പി. ഡോണ്‍ബോസ്‌കോ നിര്‍വഹിച്ചു. മിതമായ നിരക്കില്‍ ആധുനിക സജ്ജീകരണങ്ങളോടുള്ള ചികിത്സ ലഭ്യമാണ്. ഫോണ്‍: 0471-2430644, 9249948899.

                                                                      പി.എന്‍.എക്‌സ്.2997/18

date