Skip to main content

ഡെപ്യൂട്ടേഷന്‍ ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു

കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഓഫീസില്‍ എല്‍.ഡി.ക്ലാര്‍ക്ക് ശമ്പള സ്‌കെയില്‍ : 19,000-43,600), എല്‍.ഡി.ടൈപ്പിസ്റ്റ് (19,000-43,600), കോട്ടയം ജില്ലാ ഓഫീസില്‍ യു.ഡി.ക്ലാര്‍ക്ക് (25,200-54,000), തൃശൂര്‍ ജില്ലാ ഓഫീസില്‍ യു.ഡി.ക്ലാര്‍ക്ക് (25,200-54,000), എല്‍.ഡി.ക്ലാര്‍ക്ക് (19,000-43,600), എല്‍.ഡി.ൈടപ്പിസ്റ്റ് (19,000-43,600), പാലക്കാട് ജില്ലാ ഓഫീസില്‍ എല്‍.ഡി.ക്ലാര്‍ക്ക് (19,000-43,600), വയനാട് ജില്ലാ ഓഫീസില്‍ എല്‍.ഡി.ക്ലാര്‍ക്ക് (19,000-43,600), കാസര്‍ഗോഡ് ജില്ലാ ഓഫീസില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് (19,000-43,600) എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  വിശദമായ അപേക്ഷയുടെ രണ്ടു പകര്‍പ്പുകളും ബന്ധപ്പെട്ട വകുപ്പിന്റെ എന്‍.ഒ.സിയും സഹിതം സെക്രട്ടറി, കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്, നിര്‍മ്മാണ്‍ ഭവന്‍, മേട്ടുക്കട, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ 31 ന് മുന്‍പ് ലഭ്യമാക്കണം.  

 പി.എന്‍.എക്‌സ്.2999/18

date