Skip to main content

വയോജന ചൂഷണത്തിനെതിരെ ബോധവത്കരണം 

വയോജന ചൂഷണത്തിനെതിരെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി. ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, വയോജന സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്കായി പുതിയറ എസ്.കെ പൊറ്റക്കാട് ഹാളില്‍ നടന്ന ബോധവത്കരണത്തില്‍  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബാ മുംതാസ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് .പി.പരമേശ്വരന്‍, എം.ഡബ്ലു.പി.എസ്.സി നിയമം, ജില്ലാകമ്മിറ്റി അംഗം കെ.എം.ജയരാജ് വയോമിത്രം കോര്‍ഡിനേറ്റര്‍ സന്ധ്യ കെ, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിഷ മേരി ജോണ്‍, സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ടി.ടി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്  മാതാപിതാക്കളുടെയും മുതിര്‍ന്ന പൗര•ാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007, ചട്ടങ്ങള്‍ 2009, വയോജന നയം എന്നീ വിഷയങ്ങളില്‍ വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ ക്ലാസ്സ് എടുത്തു.
 

date